Here i am publishing that, what ever i feel beautiful....and useful for the blog readers....

Friday, February 19, 2021

SIGMA i Series Lenses Unboxing & First look | 24mm | 35mm | 45mm | 65mm


The All New Premium Compact Lenses from SIGMA Global Vision
.

A lens is a piece of your camera gear. But it's also something you spend your time with when taking pictures.
When you think about it that way, there are so many factors you’d care about other than the images you take with it.
I series lenses are so satisfying to use and feel so natural in the hand that you’ll want to reach for one every time you shoot.
I series lenses are more than a tool that takes beautiful pictures.
They are designed to enhance your photographic style.
They are built to help you achieve your creative vision.
They are as much about the journey as the results.
That is the concept behind the letter ‘I’ in this new series.

Saturday, February 13, 2021

കപ്പൽ ശ്മശാനത്തിലേക്കൊരു രാത്രി യാത്ര...

 കപ്പൽ ശ്മശാനത്തിലേക്കൊരു രാത്രി യാത്ര...

യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല .... പല യാത്രകളും പല ഉദ്ദേശത്തോടുകൂടെ ആയിരിക്കും .. കഴിഞ്ഞ ദിവസം വൈകുന്നേരം റിയാസും ലിജുവും ആയി ചായകുടിച്ചിരിക്കുമ്പോളാണ് നമുക്കൊരു ഡ്രൈവ് പോയാലോ എന്ന ചിന്ത മനസ്സിലുദിച്ചതു.... പകൽ 50 -60 ഡിഗ്രിയിൽ നഗരം ചുട്ടു പൊള്ളുമ്പോൾ ഞങ്ങൾ പ്രവാസികൾ വൈകുന്നേരങ്ങളിലാണ് കൂടുതൽ ആക്റ്റീവ് ആക്കുക... ഫോട്ടോഗ്രാഫി .. യാത്രകളേക്കാൾ മുൻ തൂക്കം ഉള്ള ഒന്നായതിനാൽ ... യാത്രകൾ പലതും ഫോട്ടോഗ്രാഫിക്ക് വേണ്ടി മാറുകയാണ് പതിവ് ... ഈ യാത്രയും അങ്ങിനെ ഒന്നാണ്....
.
മുൻപ് കുവൈറ്റ് സിറ്റിയിൽ നിന്നും വെറും 30 കിലോമീറ്റെർ അകലെ ആയി ഉള്ള പ്രവിശ്യയാണ് ദോഹ. ലോകത്തിലെ തന്നെ നീളം കൂടിയ കടൽ പാലങ്ങളിൽ ഒന്നായ ഷേക്ക് ജാബർ കടൽ പാലം വന്നതിൽ പിന്നെ അതിലൂടെ പോയാൽ 25 കിലോമീറ്റെർ മാത്രം അകലെ ആയി കടലിലേക്ക് ഒരു വാല് പോലെ തള്ളി നിൽക്കുന്ന ദോഹ സ്ട്രിപ്പിലെക്കായിരുന്നു ഈ യാത്ര ....
ഒരു സാധാരണക്കാരന് ഒരുപക്ഷെ വേസ്റ്റ്‌ ആയിത്തോന്നാനും.. കളിയാക്കാനും ആക്രി കൂട്ടം എന്നും തോന്നുന്ന ഇരുമ്പുകൾ തുരുമ്പിച്ച കപ്പലുകളുടെ ശ്മാശാനമാണ് അവിടെ ഉള്ളത്.... പക്ഷെ ഒരു ഫോട്ടോഗ്രാഫി പ്രേമിയെ സംബന്ധിച്ചിടത്തോളം .. ഫ്രയിമുകളിൽ പൊന്നു വിളയിക്കാൻ ഒരിടം കൂടി ഉള്ള സന്തോഷമാണ്....
നമ്മുടെ നാട്ടിലെ പോലെ പച്ചപ്പും ഹരിതഭേമ് ഒന്നും ഇവിടെ ഇല്ല .... അപ്പോൾ ഉള്ളതുകൊണ്ട് ഓണമാഘോഷിക്കുന്ന ഒരു കൂട്ടരാണ് ഇവിടത്തുകാർ....
ഇനിയൊരു ചരിത്രം പറയാം .... പത്തു വര്ഷങ്ങള്ക്കു മുൻപ് ഞാൻ ഇവിടെ സന്ദർശിക്കുമ്പോൾ ഒരു ബേ മുഴുവൻ ചെറു ചെറു ബോട്ടുകളും കപ്പലുകളും അറ്റകുറ്റപ്പണിക്കായി ഇവിടെ കൂട്ടി ഇട്ടിരുന്നു ... ഇന്നതില്ല .. ഇന്ന് അഞ്ചോ ആരോ ആയി കുറഞ്ഞു ... ഇന്നലെ ഒരിക്കൽ കൂടി ആ വഴി പോയപ്പോൾ അത് മൂന്നോ നാലോ ആയി കുറഞ്ഞു ... ഇനി ഒരു അഞ്ചു വർഷത്തിനുള്ളിൽ ആ പ്രദേശം തന്നെ ഇല്ലാതായേക്കാം .. അത്ര വേഗത്തിലാണ് ഇവിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളും രാജ്യ പുരോഗതിയും .. എന്തിനു... രാജ്യത്തിൻറെ ലെ ഔട്ട് പോലും മാറുന്നത്...
അങ്ങിനെ രാത്രിയോട് കൂടി സ്ഥലത്തെത്തി ... ചെന്ന സമയം ലോ ടൈഡ് (വേലിയിറക്കം) ആയിരുന്നു .... ചന്ദ്രൻ ഉദിച്ചിട്ടില്ല .. അൽപ്പം ഇരുട്ടുള്ള സമയം... ആഴം കുറഞ്ഞ കടലിലേക്ക് ഒരു അരക്കിലോമീറ്റർ നടന്നു വേഗം കാമറ സെറ്റ് ചെയ്തു ഒരു സ്റ്റാർ ട്രെയിലിനു കോപ്പുകൂട്ടി......
പണ്ട് മുതലേ ഫോട്ടോഗ്രാഫിയിൽ അബാൻഡൻഡ് (ഒഴിഞ്ഞ സ്ഥലങ്ങൾ) ഞാൻ രാത്രി ഫോട്ടോഗ്രാഫിക്ക് തെരഞ്ഞെടുക്കുമായിരുന്നു .... അന്ന് ബാറ്റിൽ ട്രക്കുകളും ടാങ്ക് കളുമായിരുന്നു ...

രണ്ടു മണിക്കൂറോളം ഷൂട്ട് തുടർന്നു വെള്ളം അൽപ്പാൽപ്പമായി കാലിനടിയിലൂടെ ഉയർന്നു വന്നുകൊണ്ടിരുന്നു...ചന്ദ്രൻ ഉദിച്ചു ഉയർന്നു വരുന്നതും വെളിച്ചം കൂടി ഇരുട്ട് എളുപ്പമായി മാറി വന്നതും ഏകദേശം ഒരേ സമയത്താണ് ... നേരം ഒരുമണിയോടടുത്തു... ലിജു കൊണ്ടുവന്ന പൊറോട്ടയും ബീഫും കടിച്ചകത്താക്കി.. (ഇവൻ രാത്രി ട്രിപ്പുകളിൽ ഒരു അവിഭാജ്യ ഘടകമാണ്... ചായേം ... ) വീണ്ടും കടലിലേക്കിറങ്ങി ... നേരത്തെ വറ്റി വരണ്ടു കിടന്നിരുന്ന കടൽ വെള്ളം ഉയർന്നുയർന്നു നെഞ്ചോളം എത്തിയിരുന്നു ... മനസ്സിൽ കണ്ട കുറച്ചു ചിത്രങ്ങൾക്ക് വേണ്ടി .. നെഞ്ചോളം വെള്ളത്തിൽ നിന്ന് ചിത്രീകരിച്ചു... മനസ്സിനിണങ്ങിയ കുറെ ചിത്രങ്ങളും ... ഒരു രാത്രി യാത്ര കൂടി സന്തോഷകരമായി പൂർത്തിയാക്കിയ സന്തോഷവും നെഞ്ചിലേറ്റി മൂവരും നനഞ്ഞ വസ്ത്രങ്ങളോടെ ....ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ കടൽ പാലത്തിലൂടെ.... രാത്രി രണ്ടുമണിയോടെ മെല്ലെ മെല്ലെ വീടുകളിലേക്ക് നീങ്ങി.... യാത്രകൾ അവസാനിക്കുന്നില്ല ....


Camera used: CANON EOS RP
NIKON Z6
SONY A7 RIII
Lens: SIGMA 14mm f/1.8 ART
Tripod: BENRO Gotravel 2

Monday, February 8, 2021

തെണ്ടിയും... പട്ടിയും... പിന്നെ പള്ളിയും......

 തെണ്ടിയും... പട്ടിയും... പിന്നെ പള്ളിയും......

ഒരു ദിവസം വീട്ടിൽ നിന്ന് അതി രാവിലെ എഴുന്നേറ്റു തെണ്ടാനിറങ്ങിയപ്പോൾ.. കൺ മുന്നിൽ ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ... ധനുഷ്‌കോടി പോയന്റും കടലിന്റെ ആമാശയത്തിലേക്കിറക്കി കടൽ കക്കി വെച്ച കുറച്ചു മനുഷ്യ നിർമ്മിതികളും ഒന്ന് കാണണം... കഴിയുമെങ്കിൽ അവയുടെ കുറച്ചു ചിത്രങ്ങൾ എടുക്കണം.... പൊള്ളാച്ചിയിലെ ചൂട് ദോശയും തലപ്പക്കട്ടിയിലെ ബിരിയാണിയും ലെവൽ ക്രോസ്സിലെ അണ്ണി മാരുടെ ഉപ്പും മുളകും തേച്ച ഞാവൽപ്പഴവും പൈനാപ്പിളുകളും, വെള്ളരിയുമെല്ലാം യാത്രയിലെ അലോരസങ്ങളിൽ നിന്നും ഇടയ്ക്കിടെ മോചനം തന്നുകൊണ്ടിരുന്നു..ഒപ്പം വഴിയോരങ്ങളിൽ ഗ്രാമീണർ ഒരുക്കിയ ചെറു കട്ടിപ്പുള്ള വെള്ളവും കൂടിയായപ്പോൾ പ്രകൃതി വിളി വയറിൽ സംഹാര താണ്ഡവമാടി.... അവസാനം വെള്ളമില്ലാത്ത വറ്റി വരണ്ട ഒരു പുഴയുടെ മാറിൽ കയ്യിലുള്ള ജാക്കി ലിവര് കൊണ്ട് വയർ കാലിയാക്കാൻ ഒരു കുഴിയെടുക്കുമ്പോൾ മുൻപൊരിക്കൽ നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന ആ നദി തടത്തിൽ ചുറ്റും ഗോക്കൾ മറയൊരുക്കി ....
ലക്‌ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നാണല്ലോ... മറിച്ചും പറയാറുണ്ട്.. ആഹ് എന്തെങ്കിലും ആകട്ടെ... അവസാനം കറങ്ങിത്തിരിഞ്ഞ് പാമ്പൻ പാലവും കടന്നു കടലിനാൽ ചുറ്റപ്പെട്ട രാമേശ്വരത്തു ഈ തെണ്ടിയുടെ കാലുകൾ ആദ്യമായി തൊട്ടു .. തിരിഞ്ഞു നോക്കിയപ്പോൾ പാമ്പൻ പാലം നിറയെ തെണ്ടിത്തിരിഞ്ഞു വന്നവർ... നിയമ ലംഘകർ ....അതെ ആ പാലത്തിൽ വാഹനം നിർത്താൻ പാടില്ല... എങ്കിലും നിയമമൊക്കെ ആര് കേൾക്കുന്നു... ഞാൻ അവിടന്നും മുന്നോട്ട് ... ലക്ഷ്യത്തിലേക്ക് ഏതാനും നിമിഷങ്ങൾ മാത്രം... വൈകിയാൽ അവിടെ പ്രവേശനം നിഷിദ്ധം.... വാഹനം കടലിനെ കീറി മുറിച്ചു പെരുമ്പാമ്പുപോലെ നീണ്ടു നിവർന്നു കിടക്കുന്ന റോഡിലൂടെ ധനുഷ്‌കോടി ബീച്ച് പോയന്റിലേക്ക്.... പാർക്കിങ്ങിൽ വാഹനം നിർത്തി , ബംഗാൾ ഉൾക്കടൽ തീരത്തു കാലൊന്നു തൊട്ടു... അന്ന് വരെ അറബിക്ക ടലിൽ അസ്തമയം കണ്ടിരുന്ന ഈ കേരളീയൻ .. അന്ന് കരയിൽ അസ്തമയം കണ്ടു.. അതും ബംഗാൾ ഉൾക്കടലിൽ നിന്ന് കൊണ്ട്... സാക്ഷിയായി കുറച്ചു പിറകിൽ ശ്രീലങ്കൻ ദ്വീപ്...
കുറച്ചു ചിത്രങ്ങൾ ഓർമ്മക്കായി കാമറക്കുള്ളിലാക്കി.. ശേഷം കടൽ ചരിത്രം സൃഷ്‌ടിച്ച ശേഷിപ്പുകളിലേക്കു.... പ്രതീക്ഷകൾ മുഴുവൻ ആ സൂര്യാസ്തമയത്തോടെ അസ്തമിച്ച കാഴ്ച.... നല്ലൊരു ചിത്രം സൃഷ്ഠിക്കാൻ പ്രാപ്തമല്ലാത്ത വിധം കച്ചവട ഷെഡുകൾ പൊതിഞ്ഞു നിൽക്കുന്ന ശേഷിപ്പുകൾ ... എങ്ങിനെ ചിത്രമെടുത്താലും അവയിലെല്ലാം കച്ചവടക്കാരും അവരുടെ വസ്തുക്കളും....ഒരു പത്തു മീറ്റർ എങ്കിലും അകലത്തിൽ ആകാമായിരുന്നു അതെല്ലാം...മാത്രമല്ല അവിടെ വളരെ ചെറിയൊരു ബോർഡും വെച്ചിട്ടുണ്ട് ... കല്ലൊന്നും ആരും വീട്ടിൽ കൊണ്ട് പോകരുതെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്... പള്ളി മൊത്തം കവർ ചെയ്യുന്ന ബോർഡ് ആയിരുന്നു കുറച്ചു കൂടി ഭംഗി....ഈ തിരക്കെല്ലാം എന്നെ ബാധിക്കില്ല എന്ന മട്ടിൽ ഒരു പട്ടി....എല്ലാവരെയും വകഞ്ഞു മാറ്റി ഞാനെന്ന തെണ്ടി അവിടെ കിടന്നിരുന്ന പട്ടിയെ മുന്നിൽ കിടത്തി ആ പള്ളിയുടെ ഒരു ചിത്രം കാമറക്കുള്ളിലാക്കി. ഇരുട്ട് പരന്നതോടെ തിരികെ ഉപ്പു പാടങ്ങൾക്കിടയിലൂടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു....