കപ്പൽ ശ്മശാനത്തിലേക്കൊരു രാത്രി യാത്ര...
യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല .... പല യാത്രകളും പല ഉദ്ദേശത്തോടുകൂടെ ആയിരിക്കും .. കഴിഞ്ഞ ദിവസം വൈകുന്നേരം റിയാസും ലിജുവും ആയി ചായകുടിച്ചിരിക്കുമ്പോളാണ് നമുക്കൊരു ഡ്രൈവ് പോയാലോ എന്ന ചിന്ത മനസ്സിലുദിച്ചതു.... പകൽ 50 -60 ഡിഗ്രിയിൽ നഗരം ചുട്ടു പൊള്ളുമ്പോൾ ഞങ്ങൾ പ്രവാസികൾ വൈകുന്നേരങ്ങളിലാണ് കൂടുതൽ ആക്റ്റീവ് ആക്കുക... ഫോട്ടോഗ്രാഫി .. യാത്രകളേക്കാൾ മുൻ തൂക്കം ഉള്ള ഒന്നായതിനാൽ ... യാത്രകൾ പലതും ഫോട്ടോഗ്രാഫിക്ക് വേണ്ടി മാറുകയാണ് പതിവ് ... ഈ യാത്രയും അങ്ങിനെ ഒന്നാണ്....
.
മുൻപ് കുവൈറ്റ് സിറ്റിയിൽ നിന്നും വെറും 30 കിലോമീറ്റെർ അകലെ ആയി ഉള്ള പ്രവിശ്യയാണ് ദോഹ. ലോകത്തിലെ തന്നെ നീളം കൂടിയ കടൽ പാലങ്ങളിൽ ഒന്നായ ഷേക്ക് ജാബർ കടൽ പാലം വന്നതിൽ പിന്നെ അതിലൂടെ പോയാൽ 25 കിലോമീറ്റെർ മാത്രം അകലെ ആയി കടലിലേക്ക് ഒരു വാല് പോലെ തള്ളി നിൽക്കുന്ന ദോഹ സ്ട്രിപ്പിലെക്കായിരുന്നു ഈ യാത്ര ....
ഒരു സാധാരണക്കാരന് ഒരുപക്ഷെ വേസ്റ്റ് ആയിത്തോന്നാനും.. കളിയാക്കാനും ആക്രി കൂട്ടം എന്നും തോന്നുന്ന ഇരുമ്പുകൾ തുരുമ്പിച്ച കപ്പലുകളുടെ ശ്മാശാനമാണ് അവിടെ ഉള്ളത്.... പക്ഷെ ഒരു ഫോട്ടോഗ്രാഫി പ്രേമിയെ സംബന്ധിച്ചിടത്തോളം .. ഫ്രയിമുകളിൽ പൊന്നു വിളയിക്കാൻ ഒരിടം കൂടി ഉള്ള സന്തോഷമാണ്....
നമ്മുടെ നാട്ടിലെ പോലെ പച്ചപ്പും ഹരിതഭേമ് ഒന്നും ഇവിടെ ഇല്ല .... അപ്പോൾ ഉള്ളതുകൊണ്ട് ഓണമാഘോഷിക്കുന്ന ഒരു കൂട്ടരാണ് ഇവിടത്തുകാർ....
ഇനിയൊരു ചരിത്രം പറയാം .... പത്തു വര്ഷങ്ങള്ക്കു മുൻപ് ഞാൻ ഇവിടെ സന്ദർശിക്കുമ്പോൾ ഒരു ബേ മുഴുവൻ ചെറു ചെറു ബോട്ടുകളും കപ്പലുകളും അറ്റകുറ്റപ്പണിക്കായി ഇവിടെ കൂട്ടി ഇട്ടിരുന്നു ... ഇന്നതില്ല .. ഇന്ന് അഞ്ചോ ആരോ ആയി കുറഞ്ഞു ... ഇന്നലെ ഒരിക്കൽ കൂടി ആ വഴി പോയപ്പോൾ അത് മൂന്നോ നാലോ ആയി കുറഞ്ഞു ... ഇനി ഒരു അഞ്ചു വർഷത്തിനുള്ളിൽ ആ പ്രദേശം തന്നെ ഇല്ലാതായേക്കാം .. അത്ര വേഗത്തിലാണ് ഇവിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളും രാജ്യ പുരോഗതിയും .. എന്തിനു... രാജ്യത്തിൻറെ ലെ ഔട്ട് പോലും മാറുന്നത്...
അങ്ങിനെ രാത്രിയോട് കൂടി സ്ഥലത്തെത്തി ... ചെന്ന സമയം ലോ ടൈഡ് (വേലിയിറക്കം) ആയിരുന്നു .... ചന്ദ്രൻ ഉദിച്ചിട്ടില്ല .. അൽപ്പം ഇരുട്ടുള്ള സമയം... ആഴം കുറഞ്ഞ കടലിലേക്ക് ഒരു അരക്കിലോമീറ്റർ നടന്നു വേഗം കാമറ സെറ്റ് ചെയ്തു ഒരു സ്റ്റാർ ട്രെയിലിനു കോപ്പുകൂട്ടി......
പണ്ട് മുതലേ ഫോട്ടോഗ്രാഫിയിൽ അബാൻഡൻഡ് (ഒഴിഞ്ഞ സ്ഥലങ്ങൾ) ഞാൻ രാത്രി ഫോട്ടോഗ്രാഫിക്ക് തെരഞ്ഞെടുക്കുമായിരുന്നു .... അന്ന് ബാറ്റിൽ ട്രക്കുകളും ടാങ്ക് കളുമായിരുന്നു ...
രണ്ടു മണിക്കൂറോളം ഷൂട്ട് തുടർന്നു വെള്ളം അൽപ്പാൽപ്പമായി കാലിനടിയിലൂടെ ഉയർന്നു വന്നുകൊണ്ടിരുന്നു...ചന്ദ്രൻ ഉദിച്ചു ഉയർന്നു വരുന്നതും വെളിച്ചം കൂടി ഇരുട്ട് എളുപ്പമായി മാറി വന്നതും ഏകദേശം ഒരേ സമയത്താണ് ... നേരം ഒരുമണിയോടടുത്തു... ലിജു കൊണ്ടുവന്ന പൊറോട്ടയും ബീഫും കടിച്ചകത്താക്കി.. (ഇവൻ രാത്രി ട്രിപ്പുകളിൽ ഒരു അവിഭാജ്യ ഘടകമാണ്... ചായേം ... ) വീണ്ടും കടലിലേക്കിറങ്ങി ... നേരത്തെ വറ്റി വരണ്ടു കിടന്നിരുന്ന കടൽ വെള്ളം ഉയർന്നുയർന്നു നെഞ്ചോളം എത്തിയിരുന്നു ... മനസ്സിൽ കണ്ട കുറച്ചു ചിത്രങ്ങൾക്ക് വേണ്ടി .. നെഞ്ചോളം വെള്ളത്തിൽ നിന്ന് ചിത്രീകരിച്ചു... മനസ്സിനിണങ്ങിയ കുറെ ചിത്രങ്ങളും ... ഒരു രാത്രി യാത്ര കൂടി സന്തോഷകരമായി പൂർത്തിയാക്കിയ സന്തോഷവും നെഞ്ചിലേറ്റി മൂവരും നനഞ്ഞ വസ്ത്രങ്ങളോടെ ....ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ കടൽ പാലത്തിലൂടെ.... രാത്രി രണ്ടുമണിയോടെ മെല്ലെ മെല്ലെ വീടുകളിലേക്ക് നീങ്ങി.... യാത്രകൾ അവസാനിക്കുന്നില്ല ....
Camera used: CANON EOS RP
NIKON Z6
SONY A7 RIII
Camera used: CANON EOS RP
NIKON Z6
SONY A7 RIII
Lens: SIGMA 14mm f/1.8 ART
Tripod: BENRO Gotravel 2
Tripod: BENRO Gotravel 2
No comments:
Post a Comment